അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും വേലൂര്‍ പഞ്ചായത്തും സംയുക്തമായി സ്തന-ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും സൗജന്യ പാപ്‌സ്മിയര്‍ പരിശോധനയും നടത്തി. ബഡ്‌സ് സ്‌കൂളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ.റോസ്ലിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ നിത്യ, സ്തന-ഗര്‍ഭാശയ അര്‍ബുദങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നയിച്ചു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായ ജിറ്റു ജോയ് , ആതിര , വേലൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫറൂക്ക്, ലേഡി ഹെല്‍ത്ത് എന്‍സ്‌പെക്ടര്‍ വസന്ത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാപ്‌സ്മിയര്‍ പരിശോധനയും നടന്നു.