ഇന്ത്യയിലാകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷന്‍, മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാം രാഷ്ട്രസേവ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ രംഗത്തുനിന്നും കൈരളി ടിവി ചീഫ് ക്യാമറമാനും ഡോക്യുമെന്ററി സംവിധായകനുമായ പി പി സലീമിനാണ് പുരസ്‌കാരം. രണ്ടര പതിറ്റാണ്ടിലേറെയായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പി പി സലീം, വൈഡ് ലൈഫ് വീഡിയോഗ്രാഫര്‍ കൂടിയാണ്. ന്യൂസ് ക്യാമറാമാന്മാരുടെ ജോലി സാഹചര്യത്തെ ആസ്പദമാക്കി ന്യൂസ് ക്യാമറക്ക് പിന്നില്‍ എന്ന പുസ്തകം ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈരളി ന്യൂസ്, തൃശ്ശൂര്‍ ബ്യൂറോയിലെ ചീഫ് ക്യാമറാമാനാണ് പി പി സലിം.