മണിമലര്‍ക്കാവ് കുംഭ ഭരണി കുതിരവേലയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു

വേലൂര്‍ മണിമലര്‍ക്കാവ് കുംഭ ഭരണി കുതിരവേലയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. മാര്‍ച്ച് രണ്ടു മുതല്‍ അഞ്ച് വരെയുള്ള തിയ്യതികളിലാണ് കുതിരവേല ആഘോഷിക്കുന്നത്. കുംഭ മാസത്തിലെ രേവതി, അശ്വതി, ഭരണി, കാര്‍ത്തിക നാളുകളിലാണ് വേല നടക്കുക. വേലയുടെ ഭാഗമായ പറപുറപ്പാട് 18 ന് രാത്രി എട്ടിന് ആരംഭിക്കും. പതിനെട്ടരക്കാവുകളില്‍ പറയെടുപ്പിനു ശേഷം ഭരണിനാളില്‍ നടയ്ക്കല്‍ പറയ്ക്കു ശേഷം കൂറൂര്‍ മനപ്പറമ്പ് പറയോടു കൂടി സമാപിക്കും. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 27ന് നൃത്ത സംഗീതവിരുന്ന്, 28 ന് ഡാന്‍സ് ധമാക്ക, മാര്‍ച്ച് 1 ന് പോര്‍ക്കളം ഫോക്ക് മെഗാഷോ, 2 ന് ഗാനമേള എന്നിവ നടക്കും. മൂന്നിനും നാലിനും വിവിധ ദേശക്കാരുടെ കുതിരവരവും അഞ്ചിന് കൂട്ടി എഴുന്നള്ളിപ്പും നടക്കും.

ADVERTISEMENT