ചൊവ്വന്നൂര്‍ പഞ്ചായത്ത് 2024-25 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് പോത്ത് കുട്ടി വിതരണം നടത്തി. 145 മുതല്‍ 160 കിലോ തൂക്കം വരുന്ന പോത്ത് കുട്ടികളെയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. പഞ്ചായത്ത് ഭരണസമിതി 2.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.എസ്.സുമേഷ് അദ്ധ്യക്ഷനായി. മെമ്പര്‍മാരായ പ്രമേഷ്‌കുമാര്‍, ഷഹര്‍ബാന്‍, അജിത വിശാല്‍, മൃഗാശുപത്രി ജീവനക്കാരായ ഡോ.കെ.വി. പ്രമിന, ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ അഞ്ജന ജോഷി, സുധ എന്നിവര്‍ പങ്കെടുത്തു.