കണ്ടാണശ്ശേരി പഞ്ചായത്തില്‍ പോത്ത് കുട്ടി വിതരണം നടത്തി

കണ്ടാണശ്ശേരി പഞ്ചായത്തില്‍ 2024- 2025 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോത്ത് കുട്ടി വിതരണം നടത്തി. കണ്ടാണശ്ശേരി മൃഗാശുപത്രി പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ പോത്ത് കുട്ടി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ടി.ഒ. ജോയ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ബാലചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ പി.കെ.അസിസ്, എ.എ. കൃഷ്ണന്‍, രമ ബാബു. വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ബൈജു എന്നിവര്‍ സംസാരിച്ചു. പദ്ധതി വിഹിതമായി വകയിരുത്തിയ രണ്ടര ലക്ഷം രൂപ ചിലവഴിച്ച് 40 പോത്തു കുട്ടികളെയാണ് ആകെ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 10 പോത്തു കുട്ടികളെയാണ് ചൊവ്വാഴ്ച്ച നല്‍കിയത്.

ADVERTISEMENT