ഗുരുവായൂരില്‍ രണ്ടു വീടുകളില്‍ മോഷണം

ഗുരുവായൂരില്‍ രണ്ടു വീടുകളില്‍ മോഷണം. മാവിന്‍ച്ചുവട് രണ്ടു വീടുകളിലാണ് മോഷണം നടന്നത്. ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകലതയുടെ 3 പവന്‍ തൂക്കം വരുന്ന മാലയും ചിറ്റിലപിള്ളി സെബാസ്റ്റ്യന്റെ വീട്ടില്‍ കയറി 2 ഗ്രാമിന്റെ കമ്മലും 500 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു മോഷണം. പരമേശ്വരന്‍ നായരുടെ വീടിനകത്തു കയറിയ മോഷ്ടാവ് പൂജാമുറിയില്‍ വിളക്ക് വെക്കുകയായിരുന്ന കനകലതയുടെ കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു. ബന്ധുവീട്ടില്‍ നിന്ന് സെബാസ്റ്റ്യനും കുടുംബവും രാവിലെ മകന്റെ വീട്ടിലേ എത്തിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്, തുടര്‍ന്നുള്ള പരിശോധനയിലാണ് രണ്ട് ഗ്രാമിന്റെ സ്വര്‍ണ കമ്മലും 500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇരുവരും ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT