പാറേമ്പാടത്ത് സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം. സ്കൂട്ടര്‍ യാത്രികന് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന അലങ്കാര്‍ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ചെമ്മണ്ണൂര്‍ സ്വദേശി പ്രതീഷ് സഞ്ചരിച്ച
സ്കൂട്ടറിലിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്. പാറേമ്പാടത്ത് നിന്നും അഗതിയൂര്‍ റോഡിലേക്ക് തിരിയുന്നതിനിടയില് ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ പ്രതീഷും സ്കൂട്ടറും ബസ്സിനടിയില്പ്പെട്ടെങ്കിലും സമീപത്തെ കടയില്‍ ഉള്ളവര്‍ ബഹളം വച്ചതിന് തുടര്‍ന്ന് ബസ് നിര്‍ത്തുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടറിന് കേടുപാടുകള്‍ സംഭവിച്ചു.