സി.എ.ലോകനാഥന്‍ അനുസ്മരണം നടത്തി

കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസ്സോസിയേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച കെ.എച്ച്. ആര്‍.എ ജില്ലാ വൈസ് പ്രസിഡണ്ടും , ഗുരുവായൂര്‍ യൂണിറ്റ് സെക്രട്ടറിയുമായ സി.എ.ലോകനാഥനെ അനുസ്മരിച്ചു. ഗുരുവായൂര്‍ എം.എല്‍. എ എന്‍.കെ. അക്ബര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് , മുന്‍ എം.എല്‍.എ .കെ.വി. അബ്ദുള്‍ ഖാദര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ അനീഷമ ഷനോജ്, ജി.കെ. പ്രകാശ്,ശിവജി ഗുരുവായൂര്‍, ടി.ടി. ശിവദാസന്‍ , കെ.പി. വിനോദ് , അരവിന്ദന്‍ പല്ലത്ത് തുടങ്ങി വിവിധ മേഖലയിലുള്ള നിരവധി പേര്‍ പങ്കെടുത്തു.

ADVERTISEMENT