കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇന്‍സ്പെയര്‍ അവാര്‍ഡിന് അര്‍ഹനായ സി മുഹമ്മദ് റയീസ് ഖുറൈശിയെ കെ കരുണാകരന്‍ ഫൗണ്ടേഷന്‍ പുന്നയൂര്‍ ആദരിച്ചു. ചെയര്‍മാന്‍ ബിനേഷ് വലിയകത്ത് പൊന്നാട അണിയിച്ചു. ജനറല്‍ കണ്‍വീനര്‍ കെ എച്ച് സുല്‍ത്താന്‍, ട്രഷറര്‍ അലി തണ്ണി തുറക്കല്‍, വൈസ് ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്ത്, താച്ചു കരിയാടാന്‍, ഷെഹീര്‍ പടിഞ്ഞാറയില്‍, യൂസുഫ് തണ്ണി തുറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയാണ് ആദരിച്ചത്. മമ്മിയൂര്‍ എല്‍ എഫ് സി യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റയീസ്. തൂങ്ങി മരണം തടയുന്നതിന് ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഉപകരണം നിര്‍മിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ഇന്‍സ്‌പെയര്‍ പുരസ്‌കാരം. മന്നലാംകുന്ന് ഹസൈനാരകത്ത് മുഹമ്മദ് സലീം- രോഷ്‌ന ദമ്പതികളുടെ മകനാണ് മുഹമ്മദ് റയീസ്.