ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മാറഞ്ചേരി പനമ്പാട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ പിക്കപ്പിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. പനമ്പാട് അവുണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് 36 വയസുകാരി ഹാരിഫയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് അപകടം. ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ ഹാരിഫയുടെ മേല്‍ പിന്നില്‍വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹാരിഫയെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളാ ഷിഫാന്‍, നസല്‍ എന്നിവര്‍ മക്കളാണ്. അസ്മാബിയാണ് മാതാവ്. നടപടി ക്രമങ്ങള്‍ക്ക് ശേഷം കോടഞ്ചേരി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തും.

ADVERTISEMENT