28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu സി.വി.ശ്രീരാമന്‍ ഓര്‍മ്മദിനം ആചരിച്ചു

സി.വി.ശ്രീരാമന്‍ ഓര്‍മ്മദിനം ആചരിച്ചു

83

പ്രശസ്ത സാഹിത്യകാരനും ദീര്‍ഘകാലം പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.വി.ശ്രീരാമന്റെ ഓര്‍മ്മദിനം ആചരിച്ചു.
17-ാമത് ചരമ വാര്‍ഷികദിനമായ ഒക്ടോബര്‍ 10ന് കൊങ്ങണൂര്‍ സി.വി.ശ്രീരാമന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെയും, സിപിഐ എം പോര്‍ക്കുളം ലോക്കല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന അനുസ്മരണത്തില്‍ പാര്‍ട്ടി പോര്‍ക്കുളം ലോക്കല്‍ സെക്രട്ടറി പി എം സോമന്‍ പതാകയുയര്‍ത്തി. ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.കെ. വാസു അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് സി.വി ശ്രീരാമന്റെ വസതിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

ADVERTISEMENT
error: Content is protected !!