കേരള സ്‌കൂള്‍ തൃശൂര്‍ റവന്യൂ ജില്ല തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ തിളക്കവുമായി സി എ ഷമല്‍

കേരള സ്‌കൂള്‍ തൃശൂര്‍ റവന്യൂ ജില്ല തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുന്നംകുളം ഗവ ബോയ്‌സ് എച്ച്എസ്എസ് വിദ്യാര്‍ത്ഥി സി എ ഷമലിന് സ്വര്‍ണം. കടങ്ങോട് ചുള്ളിയില്‍ സിഎം ജെലീല്‍ – ബിന്‍സിയ ദമ്പതികളുടെ മകനാണ്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ഷമല്‍ കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ADVERTISEMENT