കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് നേടിയ കടിക്കാട് സ്വദേശി ബിനി ഉമേഷിനെ പുന്നയൂര്‍ പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രത്തിന്റെ സാംസ്കാരിക സംഘടനയായ ചിലമ്പ് കലാവേദി സ്നേഹോപഹാരം നല്കി ആദരിച്ചു. ബിജെപി. സംസ്ഥാന കമ്മിറ്റി അംഗം ദയാനന്ദന് മാമ്പുള്ളി സമിതിക്ക് വേണ്ടി പൊന്നാട അണിയിച്ചു. ചിലമ്പ് പ്രസിഡന്റ് മുകുന്ദന് ഇളയച്ചാട്ടില്, സെക്രട്ടറി ഷാജി മുണ്ടന്തറ എന്നിവര്‍ ചേര്‍ന്ന് സ്നേഹോപഹാരം നല്കി. ക്ഷേത്രം പ്രസിഡന്റ് കാരയില്‍ വിജയന്, ജോയിന്റ് സെക്രട്ടറി മോഹനന് ഈച്ചിത്തറയില്‍, ബാബുരാജ്, ദിനേശന്, രമേശന്, വിപിന്‍ലാല്‍, മറ്റു ഭാരവാഹികളും നേതൃത്വം നല്കി.