നമസ്‌തേ കാമ്പെയ്‌ൻ സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭയിലെ ഹരിതകര്‍മ്മസേന, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കായി പിപിഇ കിറ്റ് ഉപയോഗത്തിന്റെ ശരിയായ രീതി, ആവശ്യകത എന്നിവയെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി നമസ്‌തേ കാമ്പെയ്‌ൻ സംഘടിപ്പിച്ചു. കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കില്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം.സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, ക്ലീന്‍ സിറ്റി മാനേജര്‍ എ.വി.അജിത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അജിത്, ജെ.എച്ച്.ഐ. പി.പി.വിഷ്ണു, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍, സീവേജ് – സെപ്‌റ്റേജ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT