26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery കാന്‍സര്‍ ദിനാചരണം സംഘടിപ്പിച്ചു

കാന്‍സര്‍ ദിനാചരണം സംഘടിപ്പിച്ചു

101

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ദിനാചരണം സംഘടിപ്പിച്ചു. ഒരുമിക്കാം സമാനതകളില്ലാതെ എന്ന സന്ദേശവുമായി നടന്ന ദിനാചരണം കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശോഭ.പി.വി.  ഉദ്ഘാടനം ചെയ്തു. കുന്നംകുളം മലങ്കര ആശുപത്രിയിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും, ആരോഗ്യ പ്രവര്‍ത്തകരും ദിനാചരണത്തില്‍ പങ്കെടുത്തു. നഴ്‌സിംങ് സ്‌കൂള്‍ ട്യൂട്ടര്‍മാരായ അനു ജോര്‍ജ്, ചിഞ്ചു ചാക്കോ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, ബിജു.വി.എല്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് വിനീത.കെ.വി. എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രത്യേക ബോധവത്ക്കരണവും, പരിശോധനയും സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.പി.ചിന്ത അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!