ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ ആരംഭിച്ചു

എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ‘ആരോഗ്യം ആനന്ദം’ ‘അകറ്റാം അര്‍ബുദത്തെ’ എന്ന ശീര്‍ഷകത്തില്‍ ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കെ.ബി ബബിത, എം.കെ ജോസ് ,ഇ.എസ് സുരേഷ്, എം.സി ഐജു,സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എ.കെ ടോണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു എന്നിവര്‍ വിഷയാവധരണം നടത്തി.

content summary ; Cancer prevention campaign launched

ADVERTISEMENT