ക്യാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഉദ്ഘാടനം നടത്തി

വനിതാ ദിനത്തില്‍ കാട്ടാകമ്പല്‍ ഗ്രാമ പഞ്ചായത്ത് കഞ്ഞിരത്തിങ്കള്‍ വാര്‍ഡില്‍ ചിറയ്ക്കല്‍ സബ് സെന്ററില്‍ നടന്ന ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം  ക്യാന്‍സര്‍സ്‌ക്രീനിംഗ് ക്യാമ്പ് വാര്‍ഡ് മെമ്പര്‍ എം.എ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം
ചെയ്തു. കാരിയാമ്പ്ര വാര്‍ഡ് മെമ്പര്‍ പ്രമീള രാജന്‍ അധ്യക്ഷത വഹിച്ചു.നവ്യ ഇട്ട്യാര, ഡോ. സാന്ദ്ര, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ, ജെ.പി.എച്ച്. ടിന്റു , വിശ്വനാഥന്‍, ജയശ്രീ, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബ്രസ്റ്റ് ക്യാന്‍സറില്‍നിന്നും മുക്തയായ സരോജിനി കല്ലിങ്ങലിനെ വാര്‍ഡ് മെമ്പര്‍ എം.എ. അബ്ദുള്‍ റഷീദ് പൊന്നാട അണിയിച്ചു ആദരിച്ചു മധുരവിതരണവും നടത്തി. ക്യാമ്പില്‍ 53 പേര്‍ പങ്കെടുത്തു. ക്യാമ്പില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.

ADVERTISEMENT