ആമ്പല്ലൂര്‍ ദേശീയപാത സിഗ്‌നലില്‍ വാഹനാപകടം. നാല് കാറുകളും ടെംപോവാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ഇന്നലെ രാവിലെ എട്ടേകാലിനാണ് അപകടമുണ്ടായത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിനു പിറകില്‍ മറ്റൊന്ന് എന്ന നിലയില്‍ മൂന്ന്
കാറുകളും വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്ക് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. ആമ്പല്ലൂര്‍ ദേശീയപാത
സിഗ്‌നല്‍ അപകടങ്ങളുണ്ടാകുന്ന മേഖലയാണ്.
ADVERTISEMENT