കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് ഇറങ്ങി നിന്നു യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂര്‍ പാടത്തിന് സമീപം ബുധനാഴ്ച കാലത്ത് എട്ടുമണിയോടെയാണ് അപകടം നടന്നത്. തൃശ്ശൂരില്‍ നിന്നും കോട്ടക്കലിലേക്ക് പോവുകയായിരുന്ന കോട്ടക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് സമീപം സ്ഥാപിച്ച പരസ്യ ബോര്‍ഡിന്റെ തൂണില്‍ കാര്‍ ഇടിച്ചു നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.