പെങ്ങാമുക്ക് കള്ള് ഷാപ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി കാലില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത കാല് തകര്‍ന്നു. ഞായറാ്ച അര്‍ധരാത്രിയാണ് അപകടം നടന്നത്. ചിറയ്ക്കല്‍ ഭാഗത്ത് നിന്ന് പെങ്ങാമുക്ക് ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. വൈദ്യുത കാല് തകര്‍ന്നതോടെ പെങ്ങാമുക്ക് മേഖലയില്‍ വൈദ്യുതി പൂര്‍ണമായും തടസപ്പെട്ടു . തിങ്കള്‍ രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി പോസ്റ്റ് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Home Bureaus Perumpilavu കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി കാലില്‍ ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല