കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഞ്ഞൂര്‍ റോഡ് പെട്രോള്‍ പമ്പിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം കുന്നംകുളം ഭാഗത്ത് നിന്ന് വരുന്ന സ്വിഫ്റ്റ് കാറും, എരമംഗലം ഭാഗത്ത് നിന്ന് വന്ന മാരുതി പ്രോണ്‍ക്‌സ് കാറും തമ്മില്‍ കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സ്വിഫ്റ്റ് കാറിലെ യാത്രികനായ അയിരൂര്‍ തെക്കന്തയം സ്വദേശി വിനായിനി ഹൗസില്‍ ഷനീബിനെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

 

ADVERTISEMENT