കുണ്ടന്നൂര്‍ ചുങ്കം കാര്‍ വര്‍ക്ക്ഷോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. അപകടം കണ്ട് നിയന്ത്രണംവിട്ട ബൈക്ക് വീണ് യുവാവിനും പരിക്കേറ്റിട്ടുണ്ട്. വിരുപാക്ക അമരവളപ്പില്‍ വീട്ടില്‍ നിധീഷ് (29), പഴയന്നൂര്‍ തോണിക്കടവ് വീട്ടില്‍ അക്ഷയ് (22), ചേലക്കര വട്ടപറമ്പില്‍ വീട്ടില്‍ ആഷി (21) എന്നിവരെ എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.