27.7 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam കിരീടത്തിനായി ഇഞ്ചിഞ്ചോടിച്ച് പോരാട്ടം; അവസാന ലാപ്പില്‍ ആരോടിയെത്തും ?

കിരീടത്തിനായി ഇഞ്ചിഞ്ചോടിച്ച് പോരാട്ടം; അവസാന ലാപ്പില്‍ ആരോടിയെത്തും ?

77

3 ദിവസമായി കുന്നംകുളത്ത് നടന്നു വരുന്ന തൃശൂര്‍ ജില്ലാ കായികമേള സമാപനത്തിലേക്ക് നീങ്ങുമ്പോള്‍ കിരീടത്തിനായി ഇഞ്ചിഞ്ചോടിച്ച് പോരാട്ടം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒന്നാമതെത്തിയ ചാലക്കുടിയെ വീണ്ടും പിന്നിലാക്കി പോയിന്‍് നിലയില്‍ തൃശൂര്‍ ഈസ്റ്റ് മുന്നിലെത്തി. 144 പോയിന്റാണ് നിലവില്‍ ഈസ്റ്റ് ഉപജില്ലക്കുള്ളത്.

ചാലക്കുടിയെ 128 പോയിന്‍രുമായി രണ്ടാം സ്ഥാനത്തും ചാവക്കാട് ഉപജില്ല 93 പോയിന്റോടെ ചാവക്കാട് മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ കുന്നംകുളം 63 അര പോയിന്റുമായി 5 ആം സ്ഥാനത്താണ്. സ്‌കൂളുകളില്‍ ശ്രീകൃഷ്ണ എച്ച്എസ്എസ് 6 സ്വര്‍ണം 8 വെള്ളി 7 വെങ്കലം എന്നിവ നേടി 61 പോയിന്റോടെ ഒന്നാമതും മാള ഉപജില്ലിയിലെ ആളൂര്‍ ആര്‍ എം എച്ച് എസ് 48 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് തൃശൂര്‍ ഈസറ്റിലെ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളാണ്.

ADVERTISEMENT
error: Content is protected !!