കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

എരുമപ്പെട്ടി കുന്നത്തേരി പാടത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. എരുമപ്പെട്ടി പുലിക്കോട്ടില്‍ വീട്ടില്‍ ആന്റണി (61) യ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ADVERTISEMENT