ഓടി കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

ഓടി കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.പെരുമ്പിലാവ് സെന്ററില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.കാറില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചു പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവര്‍ ഭാഗികമായി തീ അണച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തു നിന്നുംഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറില്‍ ഉണ്ടായിരുന്നത്.കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അന്‍വര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രഞ്ജിത്ത്, ജിഷ്ണു , ടോണി, നവാസ്, ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയത്.സംഭവമറിഞ്ഞ് ഹൈവേ പോലീസും കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT