കേച്ചേരി ചിറനെല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപം ഞായറാഴ്ച രാവിലെ ആറേ മുക്കാലോടെയാണ് അപകടം നടന്നത്. ഇരട്ടി ഉളിക്കല്‍ സ്വദേശികളായ പുതുമനമുഴിയില്‍ വീട്ടില്‍ റോബര്‍ട്ട് ഭാര്യ ഡെന്നി(54), മകന് ജെസ്വിന്(22), പുതുമനമുഴിയില്‍ സക്കറിയ ഭാര്യ ഗ്രെയ്സി(57), ഹൈദരാബാദ് സ്വദേശി നാര്‍വ കൃഷ്ണ(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആക്ട്സ് കേച്ചേരി ബ്രാഞ്ച് ആംബുലന്‍സില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



