27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery കാര്‍ മരത്തില്‍ ഇടിച്ച് അപകടം ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ മരത്തില്‍ ഇടിച്ച് അപകടം ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

159

ആളൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് അപകടം; യാത്രികരായ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് ആളൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മറ്റം ഭാഗത്തുനിന്നും കേച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഏനമാവ് കെട്ടുങ്ങല്‍ സ്വദേശികളായ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. കേച്ചേരി ഭാഗത്തുനിന്നും മറ്റം ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാറിനെ, അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ മറി കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് വെട്ടിച്ചു മാറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയിലും തൊട്ടടുത്തുള്ള മരത്തിലും ഇടിച്ചത്. അപകടമുണ്ടാക്കിയ ശേഷം സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. സമീപത്തെ താഴ്ചയുള്ള റോഡിലേക്ക് കാര്‍ മറിയാതിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. ദമ്പതികള്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്.

 

ADVERTISEMENT
error: Content is protected !!