ചിറ്റണ്ട വരവൂര്‍ പാതയില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മറിഞ്ഞ പിക്കപ് വാനില്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ തൊടുപുഴ കുമരമംഗലം സ്വദേശികളായ രാജി അരുണ്‍ (35), ഇര്‍ഷാദ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂങ്ങോട് ക്വാറിക്ക് സമീപത്ത് വെച്ച് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. തിങ്കളാഴ്ച വൈകീട്ട് സ്വകാര്യ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് റോഡരുകിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്ന പിക്കപ് വാനില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റ രണ്ട് പേരെയും വടക്കാഞ്ചേരി 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Erumapetty അപകടത്തില്‍പ്പെട്ട് റോഡരികില്‍ മാറ്റിയിട്ട വാനില്‍ കാറിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്