25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം

ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം

കൈപ്പറമ്പില്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു. തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പ് നൈല്‍ ആശുപത്രിയ്ക്ക് സമീപത്ത് വെള്ളിയാഴ്ച്ച രാവിലെ 6:45 ഓടെയാണ് അപകടമുണ്ടായത്. കേച്ചേരി ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പുതുതായി നിര്‍മ്മിച്ച ഡിവൈഡറിലേക്കാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഇടിച്ചു കയറിയത്. കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനായി ഉറപ്പിച്ചിരുന്ന തൂണ്‍ ഒടിഞ്ഞുവീഴുകയും കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകരുകയും ചെയ്തു. വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് അപകടത്തില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംസ്ഥാനപാതയില്‍ അല്പനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും ഉടന്‍ തന്നെ വാഹനം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

 

ADVERTISEMENT
error: Content is protected !!