25.6 C
Kunnamkulam
Friday, September 18, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

106

പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂര്‍ പാടത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. വളാഞ്ചേരി സ്വദേശിയായ വാഹന ഉടമ കുന്നംകുളത്ത് നിന്ന് വളാഞ്ചേരിയിലേക്ക് പോകുന്നതിനിടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. റോഡരികിലെ ഡിവൈഡറില്‍ ഇടിച്ചശേഷം കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഡ്രൈവര്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും കുന്നംകുളത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട വാഹനം പുറത്തെടുക്കാനായുള്ള ശ്രമം തുടരുകയാണ്.

ADVERTISEMENT
error: Content is protected !!