കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ ആഘോഷിച്ചു

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള ചാലിശേരി അങ്ങാടി മോര്‍ അത്തനാസിയോസ് കുടുംബയൂണിറ്റ്, സെന്റ് മേരീസ് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ ആഘോഷിച്ചു. പള്ളിയില്‍ നിന്നാരംഭിച്ച ക്രിസ്മസ് കരോള്‍ ഇടവക വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.യു.ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് അംഗങ്ങള്‍ വീടുകളിലെത്തി ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു. മധുരവിതരണവും നടത്തി.

ADVERTISEMENT