പാറേമ്പാടത്ത് കാറുകള്‍ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങള്‍ മറിഞ്ഞു

പാറേമ്പാടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. പാറേമ്പാടം രുചി റെസ്റ്റോറന്റിനു സമീപമാണ് കാറിനു പിറകില്‍ മറ്റൊരു കാര്‍ ഇടിച്ചത്.
കുന്നംകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാറുകളാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയിരുന്ന കാറിനു പുറകിലിടിച്ച കാര്‍ ഹോട്ടലിനു മുന്നിലെ നിര്‍മ്മാണം നടക്കുന്ന കാനയിലേക്ക് തലകീഴായി മറിഞ്ഞു. മുന്നിലുണ്ടായിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്കും മറിഞ്ഞു. അപകടത്തില്‍ ഗുരുതര പരിക്കേല്‍ക്കാതെ അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റവരെ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT