വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം; ’11’ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

തിരുവളയന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കുളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം. 11 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു. ഉച്ചക്ക് ഇന്‍ട്രവെല്‍ സമയത്ത് കുട്ടികള്‍ തമ്മില്‍ തല്ല് നടന്നിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ 6 പേരെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ 11 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. പരിക്ക് പറ്റിയ 6 പേരെ വടക്കേക്കാട് പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വടക്കേക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ പതിവായതോടെ കഴിഞ്ഞയാഴ്ച സ്‌കൂളില്‍ റാഗിംഗ് കമ്മറ്റി യോഗം ചേരുകയും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സംഘര്‍ഷങ്ങള്‍ തുടരുന്നതില്‍ ആശങ്കയിലാണ് സ്‌കൂള്‍ അധികൃതരും, രക്ഷിതാക്കളും.

ADVERTISEMENT