29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നല്‍കി

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നല്‍കി

ശ്രേഷ്ഠ കാതോലിക്കാ ബാവയായി സ്ഥാനാരോഹണം ചെയ്ത ശേഷം ആദ്യമായി മലബാറില്‍ എത്തിയ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഹോളിലാന്‍ഡ് പില്‍ഗ്രീം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഒന്നാം പ്ലാറ്റ്‌ഫോമിലെ വിഐപി ലോഞ്ചില്‍ നല്‍കിയ സ്വീകരണത്തില്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് വിക്ടര്‍ ആന്റണി നൂണ്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഹോളി ലാന്‍ഡ് പില്‍ഗ്രീം സൊസൈറ്റി ഖജാന്‍ജി സി .സി മനോജ് ബൊക്കെ നല്‍കി സ്വീകരിച്ചു. സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണി കാതോലിക്ക ബാവയെ പൊന്നാട അണിയിച്ചു.

ADVERTISEMENT
error: Content is protected !!