സി.സി. ജോയിക്ക് വേലൂര്‍ ചുങ്കം ചിന്താവേദി വായനശാലയുടെ ആദരം

കേരള സര്‍ക്കാരിന്റെ റവന്യൂ വകുപ്പില്‍ തഹസില്‍ദാര്‍ കം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയി നിയമനം ലഭിച്ച വേലൂര്‍ സ്വദേശി സി.സി. ജോയിയെ വേലൂര്‍ ചുങ്കം ചിന്താ വേദി വായനശാല ആദരിച്ചു. വടക്കാഞ്ചേരി എം.എല്‍.എ സേവിയര്‍ ചിറ്റിലപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പിലെ വളരെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളില്‍ ജനോപകാരപ്രദമായി സാമൂഹ്യപ്രതിബദ്ധതയോടെ ചെയ്തുകൊണ്ടാണ് ജോയിക്ക് ഉയര്‍ന്ന് നിയമനം ലഭിച്ചതെന്നും ഇത്രയും ഉയര്‍ന്നനിലയില്‍ എത്തിയതെന്നും പട്ടയമേളകളില്‍ ജോയിയുടെ അര്‍പ്പണമനോഭാവം അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും വളരെയധികം ഉപകാരപ്രദമായിരുന്നു എന്ന് സേവിയര്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

ചിന്താവേദി ചെയര്‍മാന്‍ ഡോ.സി.എഫ്. ജോണ്‍ ജോഫി അധ്യക്ഷനായി. മുന്‍ തൃശൂര്‍ ജില്ല ലോട്ടറി ഓഫീസര്‍ എം.എന്‍, വിനയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, പി.ആര്‍.അനന്തകൃഷ്ണന്‍, ടി.കെ.സിദ്ധാര്‍ത്ഥന്‍, പ്രകാശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT