സി.പി.ഐ.എം തൈക്കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ദീര്‍ഘകാലം തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന സി സി വര്‍ക്കിയുടെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തൈക്കാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘടനം ചെയ്തു. തൈക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സി.ജെ. ബേബി അധ്യക്ഷനായി.
ADVERTISEMENT