ഗുരുവായൂരിലെ അഷ്ടമിരോഹിണി കലാസംഘത്തെ തിരുപ്പതി ദേവസ്ഥാനത്തേക്ക് യാത്രയാക്കി. തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ബ്രഹ്‌മോത്സവത്തിന്റെ ഭാഗമായുള്ള ഗരുഡ സേവാ ചടങ്ങില്‍ നാളെയും മറ്റന്നാളുമായി കലാപരിപാടികള്‍ അവതരിപ്പിക്കാനാണ് സംഘം യാത്രയായത്. ഗുരുവായൂരില്‍ അഷ്ടമിരോഹിണിക്ക് ഗോപികാനൃത്തം, ഉറിയടി, രാധാമാധവ നൃത്തം, തിരുവാതിര, മയൂരനൃത്തം എന്നീ കലാ രൂപങ്ങള്‍ അവതരിപ്പിച്ച 140 പേരാണ് സംഘത്തിലുള്ളത്. തിരുപ്പതി ദേവസ്ഥാനത്തുനിന്നുള്ള പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സംഘം യാത്രയായത്.
ADVERTISEMENT