പന്നിത്തടം മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മാസത്തിലെ ആദ്യ ഞായറാഴ്ച്ച നടത്തിവരാറുള്ള ആയിരം കുടം ജലധാര അഭിഷേകം നടന്നു. ഹരിദാസ് ചിറമനേങ്ങാട്, ബിന്ദു രാജന്‍, സുശീല എന്നിവര്‍ ചേര്‍ന്ന് നാമ:ജപം നടത്തി. ക്ഷേത്രം മേല്‍ശാന്തി സുധീഷ് തിരുമേനിയുടെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. വിജയകുമാര്‍ വെട്ടത്ത്, ഷാജന്‍ കോഴിപറമ്പില്‍, ബാബു, രാജന്‍ പരത്തിവളപ്പില്‍, പ്രദീപ്, ഷനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT