ചാലിശ്ശേരി മെയിന്‍ റോഡ് സെന്ററില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണ ബോക്‌സുകള്‍ സ്ഥാപിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ മെയിന്‍ റോഡ് സെന്ററില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണ  ബോക്‌സുകള്‍ സ്ഥാപിച്ചു. യൂണിറ്റ് പ്രസിഡന്റ് എം. എം.അഹമ്മദുണ്ണി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന് വേസ്റ്റ് ബോക്‌സുകള്‍ കൈമാറി ഉദ്ഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പുളിയഞ്ഞാലില്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത്കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു, പഞ്ചായത്ത് മെമ്പര്‍മാര്‍, കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവശ്ശേരി, സെക്രട്ടറി ഇന്‍ ചാര്‍ജ് എ.എസ്.സജീഷസ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image