പുന്നയൂര്‍ക്കുളം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിന്റെ നേതൃത്വത്തില്‍ നാടിന് അഭിമാനമായി മാറിയ ദിയ ഫാത്തിമയെയും അനല്‍ കൃഷ്ണയെയും ആദരിച്ചു. കടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയര്‍ വിഭാഗം കബഡി മത്സരത്തില്‍ പങ്കെടുത്തിരുന്നു. ദിയ ഫാത്തിമ പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടം കൈവരിക്കുകയും ചെയ്തു. അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ADVERTISEMENT