കോട്ടപ്പടി അഭയ ഭവന്‍ കോര്‍ഡിനേറ്റേഴ്‌സിന്റെ സംഗമവും അഭയഭവന് ലഭിച്ച ആംബുലന്‍സിന്റെയും ജനറേറ്ററിന്റെയും ഉദ്ഘാടനവും അഭയഭവന്‍ പ്രസിഡന്റും മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപോലീത്തായുമായ ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. അഭയഭവന്‍ വൈസ് പ്രസിഡന്റ് ഫാ ജോസഫ് ചെറുവത്തൂര്‍, ഡയറക്ടര്‍ ഫാ ഷിജു കാട്ടില്‍, കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസ്സോസിയേഷന്‍ പ്രസിഡന്റ് സൈമണ്‍ പി സി , ഡോ തോമാസ് മാത്യു, ജ്യോതി , അജിത് എം ചീരന്‍, ഷിജു റ്റി സി എന്നിവര്‍ സംസാരിച്ചു.