ചാവക്കാട് ഉപജില്ലാ കലോത്സവ നഗരിയില്‍ സിസിടിവി സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചു

ചാവക്കാട് ഉപജില്ലാ കലോത്സവ നഗരിയില്‍ സിസിടിവി സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചു. കലോത്സവത്തിന്റെ പൂര്‍ണ്ണത ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് തല്‍സമയം എത്തിക്കാനായാണ് സ്റ്റുഡിയോ സജ്ജമാക്കിയിരിക്കുന്നത്. പ്രധാന വേദിക്ക് സമീപം ആരംഭിച്ച കലോത്സവ സ്റ്റുഡിയോ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം. ഷഫീര്‍, എ. സായിനാഥന്‍, പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, സിസിടിവി ന്യൂസ് ആന്‍ഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. സി. ജോസ്, ന്യൂസ് ബ്യൂറോ ഇന്‍ ചാര്‍ജ് കെ.സി. ജെയിംസ്, മാനേജര്‍ സിന്റോ ജോസ്, സ്‌കൈലൈന്‍ നെറ്റ്വര്‍ക്ക് ഉടമ പി.കെ. ശശിധരന്‍, ബ്യൂറോ റിപ്പോര്‍ട്ടര്‍ കെ.വി. സുബൈര്‍, ടെക്‌നീഷ്യന്മാരായ പി.കെ.അരുണ്‍, പൂഹാര്‍, അജയ് തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപനം വരെ സിസിടിവി ചാനല്‍ 50ല്‍ കലോത്സവ കാഴ്ചകള്‍ തല്‍സമയ സംപ്രേഷണം ചെയ്യും.