എരുമപ്പെട്ടി തോന്നല്ലൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ എറണാംകുളത്ത് നിന്ന് കണ്ടെത്തി. വരവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെയാണ് കഴിഞ്ഞ 14-ാം തിയ്യതി വ്യാഴാഴ്ച്ച മുതല്‍ കാണാതായത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതായിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് എറണാകുളത്ത് നിന്ന് കണ്ടെത്തിയത്. എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലി അന്വേഷിച്ച് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയാണെന്ന് മനസിലാക്കിയ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ പിന്നീട് എരുമപ്പെട്ടി പോലീസെത്തി നാട്ടിലെത്തിച്ചു.
ADVERTISEMENT