പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി

വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. മൂന്ന് ദിവസങ്ങളിലായാണ് തിരുനാള്‍ ആഘോഷിച്ചത്. തിരുനാള്‍ ദിനത്തില്‍ രാവിലെ 6 ന് വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് 10-ന് നടന്ന ആഘോഷപൂര്‍വ്വകമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ് ക്ക് ഫാ. ജോമോന്‍ ഇമ്മട്ടി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് പൂപ്പാടി തിരുനാള്‍ വചനസന്ദേശം നല്‍കി
ഫാ . പ്രിന്‍സ് പിണ്ടിയാന്‍ സഹകാര്‍മ്മികനായി. വൈകീട്ട് 4-30ന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഫാന്‍സി വെടിക്കെട്ട് തൃശൂര്‍ സെവന്‍ ബീറ്റ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു. തിരുനാള്‍ ആഘോഷ പരിപാടികള്‍ക്ക് ഇടവക വികാരി ജോയ് ചിറ്റിലപ്പിള്ളി, കൈക്കാരന്‍മാരായ ആളൂര്‍ വര്‍ഗ്ഗീസ് ബാബു, മുരിങ്ങത്തേരി
ലാസര്‍ സണ്ണി, മുരിങ്ങത്തേരി ലാസര്‍ ലിയോണ്‍, ജനറല്‍ കണ്‍വീനര്‍ മുരിങ്ങത്തേരി ഫ്രാന്‍സിസ് ഡേവിഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT