27 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രതിഷധം

യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രതിഷധം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടും ഗ്രാന്റും വെട്ടിക്കുറയ്ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും,ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടങ്ങോട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പന്നിത്തടം സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സി.പി.ഐ.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയംഗം ടി.വ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി. വി.ജോണ്‍സന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയംഗം പി.എസ്.പ്രസാദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍,എല്‍.ഡി.എഫ് നേതാക്കളായ ഹംസ ഹാജി, എം.പി.റഫീഖ് തങ്ങള്‍, ടി.പി. ജോസഫ്, സി.എച്ച്.ലാഷ്, ഫ്രാന്‍സീസ് കൊള്ളന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

ADVERTISEMENT
error: Content is protected !!