26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk 23 വർഷത്തെ സേവനം: പറപ്പൂർ കെ.എസ്.ഇ.ബി ഓവർസിയർ സി.ഡി. ജയ്‌സന് യാത്രയയപ്പ് നല്‍കി

23 വർഷത്തെ സേവനം: പറപ്പൂർ കെ.എസ്.ഇ.ബി ഓവർസിയർ സി.ഡി. ജയ്‌സന് യാത്രയയപ്പ് നല്‍കി

23 വര്‍ഷത്തെ സേവനത്തിന് ശേഷം പറപ്പൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ നിന്ന് വിരമിക്കുന്ന ഓവര്‍സിയര്‍ സി.ഡി.ജയ്‌സന് യാത്രയയപ്പ് നല്‍കി. കെഎസ്ഇബി ഓഫീസില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലിസി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രദീപ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സുരേഷ്, എസ്.എസ്. സിത്താര മോഹന്‍ , സബ് എന്‍ജിനീയര്‍മാരായ, ആന്റോ, മണികണ്ഠന്‍, സന്ദീപ് , ഓവര്‍സിയര്‍മാരായ വര്‍ഗീസ്, ബിനീഷ്, സുബ്രഹ്‌മണ്യന്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജീവനക്കാരുടെ നേതൃത്വത്തില്‍ സ്‌നേഹോപഹാരം സമ്മാനിച്ചു. സി.ഡി.ജയ്‌സന്‍ മറുപടി പ്രസംഗവും നടത്തി.

ADVERTISEMENT
error: Content is protected !!