മരത്തംകോട് വെള്ളിത്തിരുത്തി പഴുന്നാന റോഡില്‍, വൈദ്യുതി ലൈനിലിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. നാട്ടുകാര്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബി അധികൃതരെ അറിയിച്ചും റോഡിലൂടെയെത്തിയ വാഹനങ്ങള്‍ തടഞ്ഞും അപകടമൊഴിവാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് സ്വകാര്യവ്യക്തിയുടെ പറമ്പിലെ പ്ലാവിന്റെ കൊമ്പ് പൊട്ടിവീണത്. റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.



