24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

244

പന്നിത്തടത്ത് വാഹനാപകടം; നാല് പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. തൃത്താലയില്‍ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. കാറിന്റെ സ്റ്റീയിറിംഗ് ജാമായതോടെ വാഹനം നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. തൃത്താല കുമ്പിടി സ്വദേശികളായ അനസ്, ഖദീജ, ഷിബില്‍, ആസിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറമനേങ്ങാട് പന്നിത്തടം മിനി മെമ്മോറിയല്‍ യൂത്ത് വോയ്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചു. ഇതില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അനസിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലേക്കും, വാരിയെല്ലിന് പരിക്കേറ്റ ഖദീജയെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ അല്‍പ്പനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. അപകടത്തിനിടയാക്കിയ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

 

ADVERTISEMENT
error: Content is protected !!