26.7 C
Kunnamkulam
Friday, September 18, 2026
Home Bureaus Erumapetty പന്നിത്തടത്ത് വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

പന്നിത്തടത്ത് വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

123

പന്നിത്തടത്ത് വാഹനാപകടം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ മരത്തംകോട് നാറാണത്ത് വീട്ടില്‍ 70 വയസുളള സിദ്ദീഖിനാണ് പരിക്കേറ്റത്. ഉച്ചതിരിഞ്ഞ് മൂന്നോടെ പന്നിത്തടം സെന്ററിന് സമീപമുളള വളവിലാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുന്നംകുളം ഭാഗത്തേയ്ക്ക് പോകുന്നതിനു വേണ്ടി റോഡിലേക്ക് കയറ്റിയപ്പോള്‍ എതിര്‍ ദിശയില്‍ വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് കാറിന്റെ ബോണറ്റിനുള്ളിലേക്ക് ഇടിച്ചു കയറി നിന്നു. ബൈക്കില്‍ നിന്ന് തെറിച്ച് കാറിന്റെ ഗ്ലാസില്‍ തലയിടിച്ച് വീണ് പരിക്കേറ്റ യാത്രക്കാരനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!