24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

വാണിജ്യ പാചക വാതകത്തിന്റെ വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മരത്തംകോട് പോസ്റ്റോഫിസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ ധര്‍ണ്ണ ഡി.സി.സി സെക്രട്ടറി വി.കെ രഘുസ്വാമി ഉദ്ഘാടനം ചെയ്തു. കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷറഫു പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു . വി. വൈ മുഹമ്മദാലി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിഷയകുമാര്‍, ബ്ലോക്ക് ക്ലോഗ്രസ് സെക്രട്ടറി ടി.കെ സുബ്രഹ്‌മണ്യന്‍.മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷൈനി ടീച്ചര്‍.മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!